കൊച്ചി കളമശേരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സൂരജ് ലാമയുടെ മൃതദേഹം ഇന്ന് കുടുംബത്തിന് വിട്ടുനൽകും. കളമശേരി മെഡിക്കൽ കോളേജിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ നിർദേശമുണ്ട്.
ഹൈദരാബാദിൽ നടത്തിയ ഡിഎൻഎ പരിശോധനയിൽ മൃതദേഹം ലാമയുടേത് എന്ന് സ്ഥിരീകരിച്ചിരുന്നു. കൊച്ചിയിൽ തന്നെ മൃതദേഹം സംസ്‌കരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.
കഴിഞ്ഞ ഒക്ടോബറിൽ കുവൈത്തിൽ നിന്ന് ഡിപ്പോർട്ട് ചെയ്ത് കൊച്ചിയിലെത്തിച്ചതായിരുന്നു സൂരജ് ലാമ.
മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച സൂരജ് ലാമ എങ്ങോട്ട് പോയി എന്ന് ചോദ്യത്തിന് ആർക്കും ഉത്തരമിലായിരുന്നു. ഒടുവിൽ കോടതി ഇടപെട്ട് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
















