തിരുവനന്തപുരം കോർപറേഷനിലെ ഗതാഗത മന്ത്രിയും കോർപറേഷൻ മേയറും തമ്മിൽ ഉണ്ടായിരുന്ന തർക്കം പരിഹരിച്ചു നഗരത്തിലെ ഇടറോഡുകളിലേക്ക് ഇലക്ട്രിക് ബസുകള്‍ ഗതാഗതം ആരംഭിക്കാൻ തയാറെടുക്കുന്നു. പുതിയ സര്‍വീസിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ മേയറുടെ വാർഡിൽ വെച്ച് നടന്നു.
മേയര്‍ വി.വി.രാജേഷ് ആണ് ഫ്ലാഗ് ഓഫ് ചെയ്തു ബസ്സിന്റെ ഉദ്ഘാടനം നിർവഹിച്ചത്. കിഴക്കേകോട്ടയിലേക്കും തിട്ടമംഗലത്തേക്കും ഉള്ള രണ്ട് ബസ് ആണ് സർവീസ് ആരംഭിച്ചത്.
രാവിലെയും വൈകിട്ടും തിരക്കുള്ള സമയങ്ങളിൽ കൊടുങ്ങാനൂര്‍ വാര്‍ഡിലെ കുലശേഖരത്തുനിന്ന് കുരുവിക്കാട്, തിട്ടമംഗലം, കുന്നന്‍പാറ, കുണ്ടമണ്‍കടവ് വഴി കിഴക്കേക്കോട്ടയിലേക്കാണ് ബസ് സര്‍വീസ് നടത്തുന്നത്. നിലവില്‍ കെഎസ്ആര്‍ടിസി സര്‍വീസ് ഇല്ലാത്ത വഴികളാണ് പരിഗണിക്കുന്നത്.
















