സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. ഗോവിന്ദന് ഇപ്പോൾ ‘മറവിരോഗം’ ബാധിച്ചിരിക്കുകയാണെന്നും വർഗീയതയെക്കുറിച്ച് കോൺഗ്രസിനെ പഠിപ്പിക്കാൻ അദ്ദേഹം വരേണ്ടെന്നും സതീശൻ പരിഹസിച്ചു. ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് വാങ്ങി ജയിച്ച ചരിത്രമാണ് ഗോവിന്ദനുള്ളതെന്ന് സതീശൻ ഓർമ്മിപ്പിച്ചു. നാല് പതിറ്റാണ്ടോളം ഇതേ സംഘടനയുമായി ചേർന്ന് പ്രവർത്തിച്ച സിപിഐഎം, ഇപ്പോൾ രാഷ്ട്രീയ ലാഭത്തിനായി നിലപാട് മാറ്റുകയാണ്. പഴയ ബന്ധങ്ങളെല്ലാം സൗകര്യപൂർവ്വം മറന്നുകൊണ്ടാണ് ഗോവിന്ദൻ ഇപ്പോൾ യുഡിഎഫിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
















