സത്യൻ അന്തിക്കാടിന് പുത്തൻ വാഹനം സമ്മാനിച്ച് മകൻ അഖിൽ സത്യൻ. വോൾവോ എക്സ് സി 60 ആണ് അഖിൽ പിതാവിന് നൽകിയത്. 68,10000 ലക്ഷം രൂപയാണ് 60ന്റെ എക്സ്ഷോറൂം വില വരുന്നത്. വോൾവോയുടെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലാണ് എക്സ്‌സി 60.
കൊച്ചിയിലെ വോൾവോ വിതരണക്കാരിൽ നിന്നാണ് പുതിയ എക്സ്‌സി 60 മലയാളത്തിന്റെ യുവ സംവിധായകൻ സ്വന്തമാക്കിയത്. വോൾവോ എക്സ് സി 60ന്റെ ഏറ്റവും പുതിയ തലമുറ ഓഗസ്റ്റിലാണ് ഇന്ത്യൻ വിപണിയിൽ എത്തിയത്. പുതുക്കിയ ഗ്രിൽ, പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ബമ്പർ, ലൈറ്റിംഗ് സിഗ്നേച്ചറുമായി വരുന്ന ടെയിൽലാമ്പുകൾ, പുതിയ അലോയി വീലുകൾ, പുതിയ പിൻ ബമ്പർ എന്നിവയുണ്ട് ഈ മോഡലിൽ.
പുതിയ ട്രിം ഇൻസേർട്ടുകൾക്കൊപ്പം വലിയ 11.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, മസാജ് ഫംഗ്ഷനോടു കൂടിയ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, ഹെഡ് അപ്പ് ഡിസ്‌പ്ലേ, ബോവേഴ്‌സ് & വിൽക്കിൻസ് ഓഡിയോ സിസ്റ്റം, പനോരമിക് ഗ്ലാസ് റൂഫ്, നാല്-സോൺ ക്ലൈമറ്റ് കൺട്രോൾ, 360 -ഡിഗ്രി ക്യാമറകൾ എന്നിവയുണ്ട്.
എസ്‌യുവിയിലെ സുരക്ഷാ സവിശേഷതകളിൽ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, പൈലറ്റ് അസിസ്റ്റ്, ലെയിൻ കീപ്പിംഗ് എയ്ഡ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസന്റ് കൺട്രോൾ എന്നിവയുള്ള അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം സ്യൂട്ട് ഉൾപ്പെടുന്നു. 48 വി മൈൽഡ്-ഹൈബ്രിഡ് സിസ്റ്റത്തോടൊപ്പം 2.0 ലീറ്റർ ടർബോ-പെട്രോൾ എൻജിനാണ് ഈ മോഡലിൽ. 247 ബിഎച്ച്പി കരുത്തും 360 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു, കൂടാതെ 8 -സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സും സ്റ്റാൻഡേർഡായി കണക്ട് ചെയ്തിരിക്കുന്നു.
















