കോഴിക്കോട് ചേവായൂരിൽ മുഖ്യമന്ത്രി പിണറായി വിജയനു നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം. രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിയുടെ ശിലാസ്ഥാപനത്തിന് എത്തിയപ്പോഴായിരുന്നു കരിങ്കൊടി പ്രതിഷേധം.
മലാപ്പറമ്പ് ജംക്‌ഷനിൽ വെച്ചായിരുന്നു സംഭവം. ശബരിമല സ്വർണകൊള്ളയുമായി ബന്ധപ്പെട്ട പ്രതിഷേധമാണ് ഇതിന് കാരണം. പോലീസ് ഉടൻ തന്നെ പ്രവർത്തകരെ അറസ്റ്റ് ചെയ്തു മാറ്റി.
















