നഗരത്തിൽ വിതരണത്തിനെത്തിച്ച അതിമാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി (MDMA) നാല് യുവാക്കളെ പോലീസ് പിടികൂടി. കോഴിക്കോട് ഭട്ട് റോഡ് സ്വദേശി റോബർട്ട് ജെയിംസ് (34), പയ്യാനക്കൽ സ്വദേശി ഫിനാൻസ് (20), നടുവണ്ണൂർ സ്വദേശി മുഹമ്മദ് റിസ്വാൻ (26), കല്ലായി സ്വദേശി ഷഹറിഷ് (30) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 26 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുത്തു.
എരഞ്ഞിപ്പാലം മിനി ബൈപ്പാസിന് സമീപം സെയിൽസ് ടാക്സ് റോഡിലുള്ള സ്വകാര്യ ലോഡ്ജിൽ നിന്നാണ് സംഘം പിടിയിലായത്. ലഹരിമരുന്ന് ചെറിയ പാക്കറ്റുകളിലാക്കി വിൽപനയ്ക്കായി തയ്യാറാക്കുന്നതിനിടെ പോലീസ് സംഘം മിന്നൽ പരിശോധന നടത്തുകയായിരുന്നു.
പിടിയിലായ സംഘം പ്രധാനമായും സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യം വെച്ചാണ് ലഹരി വിൽപ്പന നടത്തിയിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.
















