തിരുവനന്തപുരം: കടകംപള്ളി സുരേന്ദ്രൻ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പലതവണ പോയെന്നതിന് തെളിവ്. പോറ്റിയുടെ കുടുംബവുമൊത്തുളള ചിത്രങ്ങൾ പുറത്തുവന്നു. ഒരുതവണ മാത്രമേ പോയിട്ടുള്ളു എന്നായിരുന്നു കടകംപള്ളിയുടെ വാദം.
ഒരു തവണ മാത്രമായിരുന്നു പോയതെന്നും അതും ഗണ്‍മാനോട് ചോദിച്ചാണ് ഉറപ്പുവരുത്തിയതെന്നുമാണ് കടകംപള്ളി അന്ന് പറഞ്ഞത്. പരസ്യമായി ഒരു തവണ മാത്രമാണ് പോറ്റിയുടെ വീട്ടില്‍ പോയത്.
ശബരിമലയില്‍ പോയപ്പോഴൊക്കെ ഉണ്ണികൃഷ്ണന്‍ പോറ്റിയെ കണ്ടിട്ടുണ്ടെന്നും കടംപള്ളി പറഞ്ഞിരുന്നു.ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ മകള്‍ക്ക് റാങ്ക് ലഭിച്ചതിന് പേന സമ്മാനമായി നല്‍കുന്ന ചിത്രമാണ് പുതുതായി പുറത്ത് വന്നിരിക്കുന്നത്.
















