ബെംഗളൂരു: കർണാടകയിൽ സ്വകാര്യ പരിശീലന വിമാനം തകർന്നുവീണ് ക്യാപ്റ്റനും പൈലറ്റിനും പരിക്കേറ്റു. കർണാടക വിജയപുര ജില്ലയിലെ ബബലേശ്വർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം ഉണ്ടായത്. എഞ്ചിൻ തകരാറാണ് അപകടത്തിന് കാരണമെന്നാണ് വിവരം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി.
Vijayapura(Karnataka)-Two Injured After Private Training Aircraft Crashes in Vijayapura ,A Red Bird private training aircraft crashed at Mangalore village in Babaleshwar taluk of Vijayapura district on Sunday.@aviationbrk @xAviation pic.twitter.com/4dbausb2Vc
— Rishi Tripathi (@IndiatvRishi) February 8, 2026
റെഡ് ബേർഡ് ഏവിയേഷന്റെ വിമാനമാണ് വിജയപുര ജില്ലയിലെ മംഗലാപുരം ഗ്രാമത്തിൽ തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന ക്യാപ്റ്റനും പൈലറ്റിനും സംഭവത്തിൽ പരിക്കേറ്റു. ഇവരെ അപകടസ്ഥലത്ത് നിന്നും ആംബുലൻസിൽ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിൻ്റെ കാരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. കലബുറഗിയിൽ നിന്ന് ബെലഗാവിയിലേക്ക് പോവുകയായിരുന്നു വിമാനമെന്നും എഞ്ചിൻ തകരാറിലായതിനെ തുടർന്ന് വിമാനം അപകടത്തിൽപെട്ടുവെന്നാണ് പ്രാഥമിക നിഗമനമെന്നും ലോക്കൽ പൊലീസ് അറിയിച്ചു. പരിക്കേറ്റ ക്യാപ്റ്റൻ്റെയും പൈലറ്റിൻ്റെയും നില ഗുരുതരമാണെന്നും ഇവർ ചികിത്സയിൽ കഴിയുകയാണെന്നും പൊലീസ് വ്യക്തമാക്കി. അപകടത്തിൽ വിമാനത്തിനും സാരമായ കേടുപാടുണ്ടായി.
















