ചെന്നൈയിൽ മലയാളി യുവ നടിയെ കടന്ന് പിടിക്കാന്‍ ശ്രമം. ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ. ശനിയാഴ്ച രാത്രി ടി നഗറിലെ ഹോട്ടലിൽ ആണ് സംഭവം ഉണ്ടായത്. നാഗപട്ടണം സ്വദേശി സയിദ് അഫ്രീദി (20) ആണ് അറസ്റ്റിലായത്.
ഈ മാസം ആറാം തീയതി വൈകിട്ടാണ് നടി ഹോട്ടലിൽ മുറി എടുക്കുന്നത്. ഇന്റർകോം നന്നാക്കാൻ നടി ആവശ്യപ്പെടുകയും തുടർന്ന് റൂമിലെത്തിയ സയിദ് അഫ്രീദി മോശമായി പെരുമാറുകയുമായിരുന്നു.
സംഭവത്തിൽ ടി നഗർ പൊലീസിൽ നടി പരാതിപ്പെടുകയും ചെയ്തു. വിദ്യാർഥിയായ ഇയാൾ ഹോട്ടലിലെ പാർട്ട് ടൈം ജീവനക്കാരൻ ആണ്. നിലവിൽ പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
















