ശബരിമല സ്വർണകൊള്ളയിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൂടെ നിൽക്കുന്ന ചിത്രം ഉണ്ടെന്നതിന്റെ പേരിലാണ് യുഡിഎഫ് കൺവീനറെ ചോദ്യം ചെയ്തതെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനേയും ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
ഉണ്ണികൃഷ്ണൻ പോറ്റി കള്ളനാണെന്ന് പുറത്തുവരുന്നതിനു മുൻപ് എടുത്ത ഫോട്ടോയാണിതെന്നും സതീശൻ വ്യക്തമാക്കി. കൂടാതെ സ്വർണം കട്ട മൂന്ന് സിപിഎം നേതാക്കൻമാർ ജയിലിൽ കിടക്കുന്നു. അവർക്കെതിരെ നടപടി ഇല്ല. അതേസമയം, പയ്യന്നൂരിൽ ധനരാജ് ഫണ്ട് തട്ടിയെന്ന് ചൂണ്ടിക്കാണിച്ച കുഞ്ഞികൃഷ്ണനെ പാർട്ടി പുറത്താക്കി സതീശൻ ചൂണ്ടിക്കാട്ടി.
















