തിരുവനന്തപുരത്തു ഭാര്യക്കും ഭാര്യ മാതാവിനും അടക്കം ആരോപണങ്ങൾ ഉന്നയിച്ചു വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ആത്മഹത്യ ചെയ്തു യുവാവ്. വിളവൂർക്കൽ ഈഴക്കോട് ഗ്രീൻവില്ല ഗാർഡൻസിൽ പാലാഴി പ്രദീപിനെയാണ് (44) വീട്ടിലെ കാർപോർച്ചിലെ സീലിങ് ഹുക്കിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞദിവസ രാത്രി പ്രതീപ് സാമൂഹ്യ മാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. തന്റെ മരണത്തിന് കാരണം പ്രിയയും അവരുടെ അമ്മ പ്രസന്നയും ഹോട്ടലിനു എതിർവശം കൃപ എന്ന വർക്ക്‌ഷോപ്പ് നടത്തുന്ന വിനോദ് എന്നയാളുമാണെന്ന സൂചന നൽകിയത്.
കഴിഞ്ഞ എട്ട് വർഷമായി തച്ചോട്ട് കാവ് ജംഗ്ഷനു സമീപം’ തച്ചോട്ട്’ എന്ന പേരിൽ ഹോട്ടൽ നടത്തിവരികയാണ് പ്രതീപ്. രണ്ടാം ഭാര്യയായ തച്ചോടുകാവ് സ്വദേശി പ്രിയയോടും തന്റെ ആദ്യഭാര്യയിലെ മകളോടൊപ്പവും ആയിരുന്നു ഇയാൾ താമസിച്ചിരുന്നത്. എന്നാൽ ഇതിനിടയിൽ പ്രതീപ് വീണ് കാലൊടിഞ്ഞ് ചികിത്സയിൽ കഴിഞ്ഞുവരവേ പ്രിയയുമായി കുടുംബപരമായ കാര്യങ്ങളിൽ പിണങ്ങിയതായാണ് വിവരം. ബിസിനസ്സിലും സാമ്പത്തിക ബാധ്യത ഉണ്ടായിട്ടുണ്ടെന്നും സൂചനയുണ്ട്.
കുറച്ചു നാളായി പ്രതീപ് ഒറ്റക്കാണ് താമസം. കൂടാതെ പ്രതിപ്പിന്റെ ആത്മഹത്യ കുറിപ്പും കണ്ടെത്തി. വിഷയത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.
















