ശബരിമലയിലെ കൊടിമര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട സ്വർണ്ണ ക്രമക്കേടുകൾ അന്വേഷിക്കാൻ ഒരു എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക വിജിലൻസ് സംഘത്തെ ഇന്ന് നിശ്ചയിക്കും. വിജിലൻസ് മേധാവിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും ഈ അന്വേഷണം നടക്കുക.
2017-ൽ കൊടിമരത്തിനായി ശേഖരിച്ച സ്വർണ്ണത്തിൽ അഴിമതി നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവിട്ടതിനെത്തുടർന്നാണ് ഈ നീക്കം.
നിലവിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെയും ദേവസ്വം വിജിലൻസിന്റെയും പക്കലുള്ള പ്രധാന രേഖകൾ സംസ്ഥാന വിജിലൻസ് ഉടൻ ഏറ്റെടുക്കും.
കൊടിമരത്തിന്റെ നിർമ്മാണവും ഇൻസ്റ്റലേഷനുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും, രേഖകളും,മഹസറുകളും, അക്കൗണ്ടുകളും, അനുബന്ധ രേഖകളും, കൈമാറാനാണ് കോടതി നിർദ്ദേശം. 30 ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് നൽകണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
















