കോഴിക്കോട് താമരശ്ശേരിയിൽ കെ.എസ്.ആർ.ടി.സി. ബസ്സും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് അപകടം. താമരശ്ശേരി ചുരത്തിലെ ആറ്-ഏഴ് വളവുകൾക്കിടയിൽ ആണ് അപകടം സംഭവിച്ചത്. ബസ് യാത്രക്കാരായ 37 പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്.
ഇന്ന് രാവിലെ 7.30-ഓടെയായിരുന്നു അപകടം. ചുരം ഇറങ്ങിവന്ന ബസ്സും എതിർദിശയിൽ നിന്ന് വന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 33 പേർ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും രണ്ടു പേർ മെഡിക്കൽ കോളേജിലും രണ്ടുപേർ താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
















