എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥിയായിരുന്ന അഭിമന്യു കൊല്ലപ്പെട്ട കേസിന്റെ വിചാരണ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇന്നും തുടരും. കേസിലെ മൂന്നാം സാക്ഷിയെയാണ് പ്രതിഭാഗം ഇപ്പോൾ വിസ്തരിക്കുന്നത്. സീനിയർ അഭിഭാഷകൻ ബി. രാമൻപിള്ളയാണ് പ്രതികൾക്കായി ഹാജരാകുന്നത്. പ്രതികളുടെ ഫോട്ടോകൾ അന്വേഷണത്തിന്റെ ഭാഗമായി തിരിച്ചറിഞ്ഞത് സാക്ഷി കോടതിയിൽ പറഞ്ഞു. അഭിമന്യുവിനെയും തന്നെയും ആക്രമിച്ചവരെ തിരിച്ചറിഞ്ഞ് മൊഴി നൽകിയിരുന്നു.
പോലീസ് തനിക്ക് പ്രതികളെ കാണിച്ചുതരുകയായിരുന്നില്ലെന്ന് ഫോട്ടോകൾ പോലീസ് ഫോണിൽ അയച്ചുനൽകിയെന്ന പ്രതിഭാഗത്തിന്റെ ചോദ്യം നിഷേധിച്ചുകൊണ്ട് സാക്ഷി പറഞ്ഞു. അതേസമയം പ്രതികളെ സംബന്ധിച്ച വിവരങ്ങളുമായി ഒരാൾ കഴിഞ്ഞദിവസം വട്ടവടയിലെ വീട്ടിൽ ചെന്നതായി അഭിമന്യുവിന്റെ സഹോദരൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.















