പട്ടാമ്പിയിൽ 17-കാരനുനേരേ ബസ്സിൽ വെച്ച് ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് മൂന്നുവർഷം കഠിനതടവും 20,000 രൂപ പിഴയും വിധിച്ചു പട്ടാമ്പി പോക്സോ കോടതി. തിരുവേഗപ്പുറ നെടുങ്ങോട്ടൂർ കോട്ടയിൽവീട്ടിൽ സുനിൽകുമാറിനെയാണ് (44) കോടതി ശിക്ഷിച്ചത്.
2023 ജൂൺ ഏഴിനായിരുന്നു സംഭവം. പട്ടാമ്പി ബസ്സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിൽവെച്ച് സുനിൽകുമാർ വിദ്യാർത്ഥിക്ക് നേരെ ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. കുട്ടിയുടെ പരാതിയിൽ അന്വേഷണം നടത്തി പട്ടാമ്പി സബ് ഇൻസ്പെക്ടർ സുഭാഷാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
പിഴത്തുകയായ് 20,000 രൂപ കുട്ടിക്ക് നൽകുവാനും വിധിയായിട്ടുണ്ട്.
















