നടൻ വിജയുടെ അവസാന ചിത്രമായ ‘ജനനായകൻ’ വിവാദത്തിൽ സെൻസർ ബോർഡിനെതിരായ ഹർജി പിൻവലിക്കാൻ അനുമതി നൽകി മദ്രാസ് ഹൈക്കോടതി. ഇന്ന് രാവിലെയാണ് ജസ്റ്റിസ് പി.ടി. ആശയുടെ ബെഞ്ച് കേസ് പരിഗണിച്ചത്.
ഹർജി പിൻവലിച്ചതോടെ ചിത്രം റിലീസ് ചെയ്യുന്നതുമായുള്ള പ്രശ്നം അവസാനിച്ചു. സെൻസർ ബോർഡിന്റെ റിവൈസിങ് കമ്മിറ്റിയുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് നിർമാതാക്കൾക്ക് ചിത്രം പ്രദർശനത്തിനെത്തിക്കാൻ സാധിക്കും.
സിനിമ റിവൈസിങ് കമ്മിറ്റിക്ക് വിട്ട ബോർഡിന്റെ നടപടിയെ ചോദ്യംചെയ്തായിരുന്നു നിർമാതാക്കൾ നേരത്തേ കോടതിയെ സമീപിച്ചിരുന്നത്. നിർമാതാക്കൾക്കുവേണ്ടി ഹാജരായ അഭിഭാഷകൻ വിജയൻ സുബ്രഹ്‌മണ്യൻ ഹർജി പിൻവലിക്കാൻ അനുമതിതേടി കോടതിക്ക് കത്തുനൽകുകയായിരുന്നു.
















