ശബരിമല സ്വർണക്കൊള്ളയിൽ ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. അന്വേഷണം നടക്കുന്നുവെന്നും ഇടപെടാൻ ആകില്ലെന്നും കോടതി പറഞ്ഞു.
ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് ജാമ്യാപേക്ഷ പരിഗണിച്ചത്. അയ്യപ്പഭക്തനാണെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് ജാമ്യപേക്ഷയിൽ ഗോവർധൻ വാദിച്ചത്.
















