ബിജു മേനോനെതിരേ നിയമ നടപടിക്കൊരുങ്ങി സിനിമ നിർമാതാവ് അനൂപ് കണ്ണൻ. കരാര്‍ പ്രകാരമുള്ള സിനിമയുടെ പ്രമോഷനില്‍ പങ്കെടുക്കാത്തതിനാൽ നിര്‍മാതാവിന് 25 ലക്ഷം നഷ്ടമായി എന്നതിനെതിരെയാണ് പരാതി.
കഴിഞ്ഞ ദിവസം സംവിധായകൻ ബി. ഉണ്ണികൃഷ്‍ണൻ ഈ സംഭവവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബിജു മേനോനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്.
സിനിമയുടെ പ്രമോഷൻ പരിപാടിയിൽ ബിജു മേനോൻ പങ്കെടുത്തത് ആകെ മൂന്ന് മണിക്കൂർ മാത്രമാണെന്നും ബിജു മേനോൻ പ്രമോഷന് വരാമെന്ന് സമ്മതിച്ചതാണ് പക്ഷെ പിന്നീട് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല എന്നും അനൂപ് കണ്ണൻ വ്യക്തമാക്കി.
















