ബംഗ്ലാദേശിൽ ഹിന്ദു സമുദായക്കാരനായ അരിവ്യാപാരി ക്രൂരമായി കൊല്ലപ്പെട്ടു. അജ്ഞാതരായ അക്രമിസംഘം കടക്കുള്ളിൽ കയറി അരിവ്യാപാരിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കടയിൽ നിന്ന് പണം കൊള്ളയടിക്കുകയും ചെയ്തു.
മൈമൻസിങ് നഗരത്തിലെ ത്രിഷാൽ ബോഗർ ബസാറിലാണ് സംഭവം. സൗത്ത്കാണ്ട ഗ്രാമത്തിലെ താമസക്കാരനും ‘ഭായി ഭായി എന്റർപ്രൈസ്’ ഉടമയുമായ സുസെൻ ചന്ദ്ര സർക്കാരാണ് (62) കൊല്ലപ്പെട്ടത്.
തിരിച്ചെത്താൻ വൈകിയതിനെത്തുടർന്ന് വീട്ടുകാർ അന്വേഷിച്ചെത്തിയപ്പോഴാണ് കടയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തിയത്. സമീപകാലത്ത് ബംഗ്ലദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമം വർധിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം 51 അക്രമസംഭവങ്ങളുണ്ടായതായി ബംഗ്ലദേശ് ഹിന്ദു, ബുദ്ധിസ്റ്റ്, ക്രിസ്ത്യൻ യൂണിറ്റി കൗൺസിൽ അറിയിച്ചു.
















