തിരുവനന്തപുരത്തു സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിച്ചു ഒളിവിൽ ആയിരുന്ന ഓട്ടോ ഡ്രൈവറെ വിളപ്പിൽശാല പൊലീസ് പിടികൂടി. പേയാട് കുരിശുമുട്ടം ചെറിയാടിതലയ്ക്കൽ വീട്ടൽ അനീഷിനെയാണ് (45) പിടികൂടിയത്. ഒളിവിലായിരുന്ന പ്രതിയെ പോലീസ് തമിഴ്നാട് മാർത്താണ്ഡം ഭാഗത്തു വെച്ച് പിടികൂടുകയായിരുന്നു.
കഴിഞ്ഞ മാസം 16 ന് തിരുവനന്തപുരം പേയാടിന് സമീപം വെച്ചായിരുന്നു സംഭവം. ഓട്ടോ ഡ്രൈവർ ആയ അനീഷ് സ്ത്രീയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും അവർ ഇതിനെ എതിർത്തതോടെ തർക്കം ഉണ്ടാവുകയും പിന്നീട് അനീഷ് സ്ത്രീയുടെ ദേഹത്ത് കടന്ന് പിടിക്കാൻ ശ്രമിക്കുകയും ചെയ്തു.
ഉടൻ തന്നെ ഈ ഇവർ പോലീസിൽ പരാതി നൽകി. സംഭവത്തിൽ കേസ് എടുത്ത പോലീസ് ഇയാളുടെ വീട്ടിലും സമീപത്തും അന്വേഷണം നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. ഒളിവിൽ പോയെന്ന് മനസിലാക്കിയ പോലീസ് അന്വേഷണം നടത്തി തമിഴ്നാട്ടിലെ മാർത്താണ്ഡം ഭാഗത്തുനിന്ന് വിളപ്പിൽശാല എസ്എച്ച്ഒയുടെ നേതൃത്തിലുള്ളവർ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
















