ഏലയ്ക്ക വെള്ളം ദിവസവും കുടിച്ചാലുള്ള ഗുണങ്ങള്‍ വളരെ വലുതാണ്. ദിവസവും ഒരു ഗ്ലാസ് ഏലയ്ക്കാവെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുകയും വിവിധ രോഗങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
ഏലയ്ക്ക വെള്ളം എങ്ങനെ തയാറാക്കുന്നതെന്ന് നോക്കാം
ആദ്യം ഒരു ലിറ്റര്‍ വെള്ളം എടുക്കുക. 5 മുതല്‍ 6 വരെ ഏലയ്ക്ക എടുത്ത് തൊലി കളഞ്ഞശേഷം രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക. രാവിലെ എഴുന്നേറ്റ് ഈ വെള്ളം തിളപ്പിക്കുക. വെള്ളം 3/4 ഭാഗമാകുമ്പോള്‍ ഗ്യാസ് ഓഫ് ചെയ്യുക. ശേഷം ഇത് അരിച്ചെടുത്ത് ദിവസത്തില്‍ മൂന്ന് നാല് തവണ കുടിക്കുക.
















