ശബരിമല സ്വർണകൊള്ളയുമായി ബന്ധപെട്ടു ജ്വല്ലറി ഉടമ ഗോവർധന്‍റെ വീട്ടിൽ അന്വേഷണം നടത്തി പ്രത്യേക അന്വേഷണ സംഘം. കർണാടകത്തിലെ ബെല്ലാരിയിൽ ഉള്ള വീട്ടിലാണ് എസ്ഐടി ഇന്ന് രാവിലെ പരിശോധന നടത്തിയത്.
ഗോവർധന്‍റെ ബാങ്കിടപാടുമായി ബന്ധപ്പെട്ട് വിശദമായ പരിശോധനക്കാണ് പ്രത്യേക സംഘത്തിന്‍റെ നീക്കം. ഇതിനായി ഗോവർദ്ധനന്റെ ബാങ്ക് പാസ്ബുക്ക് ഉൾപ്പെടെയുള്ള രേഖകൾ എസ്ഐടി ഉദ്യോഗസ്ഥർ ശേഖരിച്ചു. ഇത് മൂന്നാം തവണയാണ് ഇവർ ബെല്ലാരിയിൽ പരിശോധനയ്ക്കായി എത്തുന്നത്.
















