തിരുവനന്തപുരം വർക്കലയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെട്ടൂർ നെടുങ്കണ്ട ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ ശിവകാമിയെയാണ് (17) മരിച്ച നിലയിൽ കണ്ടെത്തിയത്.
എന്നാൽ ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമായിട്ടില്ല. പോലീസ് സംഭവസ്ഥലത്തെത്തി മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടു നൽകും.
















