ആലിന് ഷെറിന്‍ എബ്രഹാം എന്ന പത്തുമാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ അവയവങ്ങള്‍ തിരുവനന്തപുരത്ത് എത്തിച്ചു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ദാതാവായ ആലിനിലൂടെ 4 പേര്‍ക്കാണ് പുതുജീവന്‍ ലഭിക്കുക. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറിയ ആലിന്റെ ഭൗതിക ശരീരത്തിന് ആദരം അര്‍പ്പിച്ച ശേഷമാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കള്‍ക്ക് കൈമാറിയത്.
പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ പിതാവ് അരുണിനും മാതാവ് ഷെറിനും ഉറ്റവര്‍ക്കുമേറ്റ വേദനയ്‌ക്കൊപ്പം നില്‍ക്കുകയും ആ കുടുംബത്തിന്റെ തീരുമാനത്തിന് നന്ദി പറയുകയും ചെയ്യുകയാണ് മലയാളക്കര. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കുതിക്കുന്ന ആംബുലന്‍സിന് വേഗം ചോരാതിരിക്കാന്‍ ഈ നാട് ഒട്ടാകെ വഴിയൊരുക്കി. ഹൃദയത്തിന്റെ വാല്‍വും കരളും വൃക്കകളും തന്നോളം പോകുന്നവര്‍ക്ക് സമ്മാനിക്കാന്‍ തിരുവനന്തപുരം വരെ നീളുന്ന യാത്രയാണ് ഇന്ന് രാത്രിയോടെ നടന്നത്. കണ്ണുകളിലൂടെ ഇനിയും കാഴ്ചകള്‍ കാണട്ടെ എന്ന് അവളുടെ മാതാപിതാക്കള്‍ നുറുങ്ങുന്ന വേദനയിലും തീരുമാനമെടുക്കുകയായിരുന്നു.
കിംസ് ആശുപത്രിയിലെ ഡോക്ടര്‍ വര്‍ഗീസ് എല്‍ദോയുടെ നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ 7 മണിയോടെ കൊച്ചിയില്‍ നിന്ന് പുറപ്പെട്ടു, പോലീസ് യാത്രയ്ക്ക് അകമ്പടിയേകി. കഴിഞ്ഞ അഞ്ചാം തീയതിയാണ് മാതാവിനോടൊപ്പം സഞ്ചരിക്കുകയായിരുന്ന 10 വയസ്സുകാരി അപകടത്തില്‍പ്പെടുന്നത്. തുടര്‍ ചികിത്സയില്‍ ബലം കാണാതെ വന്നതോടെ മസ്തിഷ്‌കമരണം സംഭവിച്ച ആലിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. സര്‍ക്കാര്‍ സംവിധാനത്തിന് പുറമേ നാട്ടുകാരും വഴിയൊരുക്കിയതോടെ മൂന്നര മണിക്കൂര്‍ക്കൊണ്ട് തലസ്ഥാനത്ത്. ഇന്‍ക്വിസ് നടപടികള്‍ പൂര്‍ത്തിയാക്കിയ ഭൗതികശരീരം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആലിന്റെ ഭൗതികശരീരം കൈമാറുന്നതിനു മുമ്പ് ആശുപത്രി അധികൃതരുടെ ഗാര്‍ഡ് ഓഫ് ഓണര്‍. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ശനിയാഴ്ച ആലിന്റെ ഭൗതികശരീരം ബന്ധുക്കള്‍ക്ക് കൈമാറും.
Story Highlights : ambulance carrying alin’s organs reached thiruvananthapuram
















