കണ്ണൂർ ചെറുപുഴയിൽ ജില്ലയിലെ മികച്ച കർഷകനുള്ള അവാർഡ് നേടിയ കർഷകൻ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇടവരമ്പിലെ അമ്പാട്ട് ഏലിയാസാണ് (62) മരിച്ചത്.
കഴിഞ്ഞദിവസം കൃഷിയിടത്ത് കീടനാശിനി ഉള്ളിൽ ചെന്ന് അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് മരണം സംഭവിക്കുകയായിരുന്നു. സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന
















