വളർന്നുവരുന്ന ശക്തികളെ ബ്രിക്സ് ( BRICS) ചട്ടക്കൂടിലൂടെ മാത്രമാണ് യൂറോപ്പ് നോക്കിക്കണ്ടതെന്നും ഇതിനാൽ ഇന്ത്യ പോലുള്ള രാജ്യങ്ങളുമായുള്ള ബന്ധത്തിൽ അനാവശ്യമായ അകൽച്ച സൃഷ്ടിച്ചെന്നും കഴിഞ്ഞകാലങ്ങളിലെ തന്ത്രപരമായ തെറ്റായിരുന്നു ഇതെന്നും ജർമ്മൻ വിദേശകാര്യമന്ത്രി യോഹാൻ വാഡെഫുൾ.
യൂറോപ്പിപ്പോൾ തങ്ങളുടെ ആഗോള വീക്ഷണം പുനഃപരിശോധിക്കുകയും ഇന്ത്യ, ബ്രസീൽ പോലുള്ള രാജ്യങ്ങളുമായി ജനാധിപത്യ മൂല്യങ്ങൾ പങ്കിടാനും രാജ്യങ്ങൾക്കിടയിലെ പൊതുതാൽപര്യങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യയോ ചൈനയോ ഉൾപ്പെടുന്ന ബഹുമുഖ പ്ലാറ്റ്‌ഫോമുകളിലെ പങ്കാളിത്തത്തിന്റെ പേരിൽ ഇന്ത്യ പോലുള്ള രാജ്യങ്ങളുമായുള്ള സഹകരണത്തെ അവഗണിക്കരുതെന്ന് യൂറോപ്പ് ഇപ്പോൾ തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
ജനുവരിയിൽ ഇന്ത്യയും 27 അംഗ യൂറോപ്യൻ യൂണിയനും തമ്മിൽ സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവെച്ചതിന് പിന്നാലെ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു വാഡെഫുള്ളിന്റെ പ്രതികരണം.
















