ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തി. തിങ്കളാഴ്ച രാത്രി പത്നി ബ്രിജിറ്റ് മാക്രോണിനൊപ്പം മുംബൈയിലെത്തിയ അദ്ദേഹത്തെ മഹാരാഷ്ട്ര ഗവർണറും മുഖ്യമന്ത്രിയും ചേർന്ന് സ്വീകരിച്ചു.
ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യ-ഫ്രാന്‍സ് പ്രതിരോധ കരാര്‍, നിര്‍മിത ബുദ്ധി മേഖലയിലെ സഹകരണം തുടങ്ങിയവ ചര്‍ച്ചയാകും.
3.5 ലക്ഷം കോടി ചെലവില്‍ ഫ്രാന്‍സില്‍ നിന്ന് 114 റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ പ്രതിരോധ വകുപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ തീരുമാനമെടുത്തിരുന്നു. ഈ ഇടപാടുള്‍പ്പെടെ വിഷയങ്ങള്‍ സന്ദര്‍ശനത്തില്‍ ചര്‍ച്ച ചെയ്യും.
19 വരെ നീളുന്ന സന്ദര്‍ശനത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന ആഗോള എഐ ഉച്ചകോടിയിലും മാക്രോണ്‍ പങ്കെടുക്കും. മാക്രോണിന്റെ നാലാമത് ഇന്ത്യാ സന്ദര്‍ശനമാണിത്.
















