തൃശൂർ കൊടുങ്ങലൂരിൽ മുൻവൈരാഗ്യത്തിന്റെ പേരിൽ യുവതിയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചയാൾ പിടിയിൽ. മലയാറ്റൂർ നടുവട്ടം പള്ളിയാന വീട്ടിൽ പ്രദീപിനെയാണ് (33) കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം. കാരൂർ മഠത്തിൽ വാടകക്ക് താമസിക്കുന്ന യുവതിയെ മുൻവൈരാഗ്യത്തിന്റെ പേരിൽ വീട്ടിലേക്ക് അതിക്രമിച്ചു കയറി പ്രതി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു . യുവതി ഇപ്പോൾ ആശുപത്രിയിൽ ചികത്സയിലാണ്.
















