കണ്ണൂരിൽ മകൻ കസേരയോടെ വലിച്ചെറിഞ്ഞ് പരിക്കേറ്റു ആശുപത്രിയിൽ ആയിരുന്നു അമ്മ മരിച്ചു. കണ്ണൂർ പള്ളിയാന്മൂല വി ശാന്ത (88 ) ആണ് മരിച്ചത്. സംഭവത്തിൽ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കുറച്ചു ദിവസങ്ങൾക്ക് മുമ്പായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന മകൻ അമ്മയെ ഉപദ്രവിക്കുകയും കസേരയിൽ ഇരുന്ന വൃദ്ധയെ കസേരയോടെ എടുത്തു എറിയുകയുമായിരുന്നു. ആക്രമണത്തിൽ പരുക്കേറ്റ ശാന്തയെ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു .
















