മലപ്പുറത്ത് നടക്കുന്ന സമസ്തയുടെ നൂറാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായുള്ള അന്താരാഷ്ട്ര പരിപാടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. തിങ്കളാഴ്ച ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് മോദിയെ സമ്മേളനത്തിലേക്ക് ക്ഷണിച്ചത്.
മോദി പരിപാടിയിൽ പങ്കെടുക്കുന്നതിന് അനുകൂല നിലപാട് സ്വീകരിച്ചുവെന്നാണ് വിവരം. കൂടാതെ യെമനിൽ തടവിലുള്ള നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ടതിന് കാന്തപുരത്തിനെ മോദി അഭിനന്ദിക്കുകയും ചെയ്തു. നിമിഷപ്രിയയെ മോചിപ്പിക്കാനായി കേന്ദ്രം ശ്രമിക്കുമെന്നും പ്രേതനമന്ത്രി അറിയിച്ചു.
മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിൽ നടത്തിയ കേരളയാത്രക്കിടെ സമൂഹത്തിലെ വിവിധ കോണുകളിൽ നിന്നും ഉയർന്നുവന്ന വിഷയങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയിപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
















