കാസർഗോഡ് ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച ഭർത്താവ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് കടപ്പുറം ബാവനഗർ ഇല്യാസ് നഗറിലെ ഇബ്രാഹിം ആണ് ( 62) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റു ഭാര്യ മറിയത്തെ (50) മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വ്യാഴാഴ്ചയായിരുന്നു സംഭവം നടന്നത്. ഇബ്രാഹിം ഭാര്യ മറിയത്തെ തലയ്ക്ക് വെട്ടുകയായിരുന്നു. മറിയത്തിന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും ഇബ്രാഹിം രക്ഷപ്പെട്ടിരുന്നു. ചോരയിൽ കുളിച്ച് കിടന്നു മറിയത്തെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇബ്രാഹിമിനായി പോലീസ് അന്വേഷണം നടത്തിയപ്പോഴാണ് വീടിനടുത്തുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം നടത്തിവരികയാണ്.
















