Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

കൂട്ട രാജിക്ക് ഇനിയും സാധ്യത ?; ട്വന്റി ഫോറിനോട് കൂറുകാണിച്ച ജീവനക്കാര്‍ അരക്ഷിതര്‍ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 19, 2026, 05:23 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളത്തിലെ പ്രധാന വാര്‍ത്താ ചാനലുകളിലൊന്നായ ട്വന്റിഫോറില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പഴയ മാധ്യമപ്രവര്‍ത്തകരെല്ലാം കൂട്ടത്തോടെ രാജി വെച്ചെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. മൂന്ന് നാല് വര്‍ഷത്തോളം ട്വന്റി ഫോറില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന റിപ്പോര്‍ട്ടേര്‍സാണ് ചാനലില്‍ നിന്നും ഇറങ്ങിയിട്ടുള്ളത്. ഏകദേശം പതിനെട്ടോളം മാധ്യമപ്രവര്‍ത്തകര്‍ ഇറങ്ങിയെന്നാണ് വിവരം. കോഴിക്കോട്, വയനാട്, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എന്നീ ജില്ലകളില്‍ നിന്നെല്ലാമായി ഡെസ്‌കില്‍ നിന്നും ബ്യൂറോയില്‍ നിന്നും ഈ കൊഴിഞ്ഞുപോക്ക് ഉണ്ടായിട്ടുണ്ട്. അതേസമയം 29 പേരെ പുതുതായി ചാനലിലേക്ക് എടുത്തിട്ടുണ്ട്. ഇപ്പോഴും അപ്പോയിന്‍മെ?ന്റ് നടന്നുകൊണ്ടിരിക്കുകയാണ്. അതേസമയം ചാനലിനെ ഏറ്റവും കൂടുതല്‍ ബാധിച്ചരാജി വിജയകുമാറിന്റേതാണ്. അസോസിയേറ്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ആയിരുന്നു വിജയകുമാര്‍. അദ്ദേഹം ചെയ്തിരുന്ന വാര്‍ത്താമഴ ഇനി കൈകാര്യം ചെയ്യാന്‍ പോകുന്നത് അമൃത പടിക്കല്‍ എന്ന മാധ്യമപ്രവര്‍ത്തകയാണ്.

കൂടാതെ കൈരളി ചാനലില്‍ പ്രവര്‍ത്തിച്ചിരുന്ന അസിതയെ പ്രൈം ടൈം എന്‍കൗണ്ടര്‍ പ്രോഗ്രാമിലേക്കും എടുത്തിട്ടുണ്ട്. കൈരളി ന്യൂസ് ചര്‍ച്ചകളിലെല്ലാം സിപിഐഎം വാദങ്ങളില്‍ അസിത വളരെ ആക്ടീവായിരുന്നു. കൈരളിയിലെ ഹാഷ്മി എന്നെല്ലാം പറയാവുന്ന തരത്തില്‍ ചര്‍ച്ചകളില്‍ ഇടപെട്ടിരുന്നു. അതുകൊണ്ടുതന്നെ ഇടതുപക്ഷ പ്രേക്ഷകരെ കൂടെക്കൂട്ടുക എന്നൊരു ലക്ഷ്യവുമുണ്ട് അസിതയെ എടുത്തതിന് പിന്നില്‍. ഇടതുപ്രേക്ഷകര്‍ ട്വന്റിഫോറില്‍ നിന്നും അകന്നുപോയി എന്നൊരു പ്രതീതി പൊതുവെ ഉണ്ടായിരുന്നു. അതിനെ തിരിച്ചുപിടിക്കാനാണ് ഇത്തരമൊരു നീക്കം. കേരളത്തില്‍ നടത്തിയ ഒരു പഠനത്തില്‍ പുറത്തുവന്ന കാര്യം ഇടതുപക്ഷ പ്രേക്ഷകരെ വെറുപ്പിച്ചാല്‍ റേറ്റിങ് നേരെ താഴേക്ക് പോകുമെന്നാണ്. പ്രൈം ടൈമില്‍ കൂടുതല്‍ പോയന്റ് നേടുകയെന്നതും ഒപ്പം ഇടതുപക്ഷ പ്രേക്ഷകരുമാണ് ഇപ്പോഴത്തെ ലക്ഷ്യം.

അതിനിടെ ചാനലിന്റെ റേറ്റിങ് വലിയതോതില്‍ ഇടിഞ്ഞിരുന്നു. ഒരു തരത്തിലെങ്കിലും അത് തിരിച്ചുപിടിച്ചത് ശ്രീകണ്ഠന്‍ നായരുടെ പഴയ ‘നമ്മള്‍ തമ്മില്‍’ പേരു മാറ്റി ‘തമ്മില്‍ തമ്മില്‍’ ആക്കി വീണ്ടും വന്നപ്പോഴാണ്. അല്ലെങ്കില്‍ ചാനല്‍ നാലാം സ്ഥാനത്തേക്ക് തള്ളിപ്പോയേനെ. തമ്മില്‍ തമ്മില്‍ വന്നതോടെ ചാനല്‍ മൂന്നാം സ്ഥാനത്ത് സേഫ് ആണ്. മനോരമയുമായി പതിനാറ് പോയന്റ് വ്യത്യാസത്തിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. മീഡിയവണ്‍, മാതൃഭൂമി, മനോരമ, മനോരമ ഓണ്‍ലൈന്‍, ന്യൂസ് 18 തുടങ്ങിയ ചാനലുകളില്‍ നിന്നും പേരുകേട്ട മാധ്യമപ്രവര്‍ത്തകരെല്ലാം ട്വന്റി ഫോറിലേക്ക് വന്നിട്ടുണ്ട്. പുതിയ ടീമാണ് ഇപ്പോള്‍ ചാനലില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പുതിയ ആളുകള്‍ വന്നുതുടങ്ങിയപ്പോള്‍ ട്വന്റി ഫോറിന്റെ പ്രവര്‍ത്തനരീതി പഠിക്കുന്നതിന്റേതായ വീഴ്ച്ചകള്‍ നിലവിലുണ്ട്.

ഒരു ന്യൂസോ ലൈവോ എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ളത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പഠിപ്പിക്കാന്‍ വേണ്ടത്ര ആളുകള്‍ ഡെസ്‌കിലില്ല എന്നതാണ് വാസ്തവം. അവരെല്ലാം റിപ്പോര്‍ട്ടറിലേക്കോ ബിഗ് ടിവിയിലേക്കോ പോയ സാഹചര്യമാണ്. അതേസമയം, രാജിവെച്ചവരൊക്കെ പോട്ടെ എന്ന നിലപാടിലാണ് ട്വന്റി ഫോര്‍. പല റിപ്പോര്‍ട്ടേഴ്‌സും ട്വന്റി ഫോറില്‍ വന്ന് പേരെടുത്തതിന് ശേഷം പ്രത്യേകിച്ച് പ്രതിബദ്ധതയില്ലാതെ ഇറങ്ങിപ്പോകുകയാണ് ചെയ്തത്. എങ്കില്‍പ്പോലും പുതുതായി വരുന്ന റിപ്പോര്‍ട്ടേഴ്‌സിനെയും നന്നായി പ്രൊമോട്ട് ചെയ്യുന്നുണ്ട്. ഒരു റിപ്പോര്‍ട്ടര്‍ ഒരു വാര്‍ത്ത കൊടുക്കുകയാണെങ്കില്‍ അയാളുടെ പേരും ഫോട്ടോയും ജില്ലയുമെല്ലാം വെച്ച് അവരെ പ്രൊമോട്ട് ചെയ്യുന്ന രീതിയാണ് തുടരുന്നത്. ബിഗ് ടിവിയുടെയും പ്രധാന തന്ത്രമാണിത്.

ആദ്യംതന്നെ അവര്‍ നടത്തിയ ക്യാമ്പില്‍ ഇക്കാര്യം മുന്നോട്ടുവെച്ചിരുന്നു. ഇങ്ങനൊരു തന്ത്രം ബിഗ് ടിവി ചെയ്യുന്നത് പുറത്തറിയുകയും, പിന്നീടത് റിപ്പോര്‍ട്ടര്‍ ചാനല്‍ ചെയ്യുകയും ചെയ്തു. അതേരീതി ട്വന്റി ഫോറും തുടരുന്നു. ആത്യന്തികമായി റിപ്പോര്‍ട്ടറിനും ട്വന്റി ഫോറിനും ബിഗ് ടിവി ഒരു വെല്ലുവിളിയാണെന്ന് മനസിലായി. കാരണം ഇവര്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ അതിനുമുന്നേതന്നെ ബിഗ്ടിവി ചെയ്യുന്നു. കൂടാതെ രണ്ട് ചാനലിനും ബേസ് ഉണ്ടാക്കിക്കൊടുത്തത് അനില്‍ അയിരൂര്‍ ആണ്. രണ്ട് ചാനലിലും എന്താണ് ഉള്ളതെന്ന് അദ്ദേഹത്തിന് നന്നായറിയാം, അതുകൊണ്ടു തന്നെ അതിനും മുകളിലുള്ള കാര്യങ്ങള്‍ മാത്രമേ അദ്ദേഹം ചിന്തിക്കുകയുള്ളു. ട്വന്റി ഫോറില്‍നിന്നും പോയതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ റിപ്പോര്‍ട്ടറില്‍ നിന്നും പോയിട്ടുണ്ട്.

എന്നാല്‍ റിപ്പോര്‍ട്ടര്‍ ഇപ്പോഴും താഴേക്ക് പോകാത്തത് ലാന്റിങ് പേജില്‍ നില്‍ക്കുന്നതു കൊണ്ടാണ്. ട്വന്റി ഫോറിന് അങ്ങനൊന്നില്ല, സ്വാഭാവികമായ വ്യൂസിലാണ് നിലനില്‍ക്കുന്നത്. എഷ്യാനെറ്റിന് എസിവിയിലും കേരള വിഷനിലും ലാന്റിങ് പേജ് ഉണ്ട്. റേറ്റിങ്ങില്‍ ഒന്നും രണ്ടു സ്ഥാനത്ത് നില്‍ക്കുന്ന ചാനലുകള്‍ ആ സ്ഥാനം തുടരുന്നത് ലാന്റിങ് പേജ് ഉള്ളതുകൊണ്ടാണ്. 24 ചാനലിലെ റിപ്പോര്‍ട്ടേഴ്‌സിനെല്ലാം സമ്മര്‍ദ്ദമില്ലാതെ വര്‍ക്ക് ചെയ്യാനുള്ള സാഹചര്യവുമുണ്ട്. വാര്‍ത്തയുടെ സെന്‍സിനനുസരിച്ച് അത് പുറത്തുവിടുക എന്നൊരു ലക്ഷ്യമാണ് ഇപ്പോഴുള്ളത്. അതേസമയം ഗോകുലം ഗോപാലന്‍ കുറച്ച് അകന്നുനില്‍ക്കുന്ന അവസ്ഥയിലാണ്. ആലിങ്കല്‍ മുഹമ്മദ് ഹാജിയാണ് എല്ലാത്തിനും നേതൃത്വം നല്‍കുന്നത്. ഗോകുലം ഗോപാലന്റെ സ്ഥാനത്തേക്ക് മറ്റൊരു ആളെ കൊണ്ടുവരാനുള്ള ശ്രമങ്ങളൊക്കെ നടക്കുന്നുണ്ട്. ലുലു ഗ്രൂപ്പ് ആണെന്നാണ് സൂചന.

ബിഗ് ടിവിയുടെ വരവോടെ മുപ്പത് ശതമാനം റിപ്പോര്‍ട്ടേഴ്‌സ് പോയെങ്കിലും അതിനേക്കാള്‍ വലിയ ആളുകളെ എടുത്ത് ചാനലിന്റെ ശക്തി നിലനിര്‍ത്താന്‍ ട്വന്റി ഫോര്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ പരിചയക്കുറവുള്ള ആളുകള്‍ വരുന്നിടത്താണ് പ്രതിസന്ധിയുള്ളത്. നിലവിലുള്ളവരെക്കാള്‍ കൂടുതല്‍ സാലറി നല്‍കിക്കൊണ്ടാണ് പുതിയ ആളുകളെ എടുത്തിരിക്കുന്നത്. എന്നാല്‍ നിലവില്‍ വര്‍ഷങ്ങളായി സ്ഥാപനത്തില്‍ ജോലിചെയ്യുന്ന പരിചയസമ്പത്തുള്ളവര്‍ക്ക് സാലറി കൂട്ടിനല്‍കാമെന്ന വാ?ഗ്ദാനം മാത്രമാണ് നിലവിലുള്ളത്. അതില്‍ പലരും അതൃപ്തരാണ്. അവര്‍കൊഴിഞ്ഞുപോകാതിരിക്കാന്‍ സാലറി കൂട്ടും എന്ന് മാനേജ്‌മെന്റ് പറയുന്നുണ്ടെങ്കിലും അതില്‍ പലര്‍ക്കും വിശ്വാസം കുറവാണ്.

ReadAlso:

എന്താണ് ഹീറ്റ്‌ഡോം ?: താപ താഴികക്കുടങ്ങള്‍ക്കു പിന്നിലെ ശാസ്ത്രം; ആഘാത ലഘൂകരണം എങ്ങനെ ?

ആരാണീ ഡെപ്യൂട്ടി സ്പീക്കര്‍ ?: അവരുടെ അവകാശങ്ങള്‍ എന്തൊക്കെ ?:

ആയിരം ഇടതുപക്ഷക്കാര്‍ക്ക് അര സതീശന്‍: മുഖ്യമന്ത്രിക്കു മുമ്പില്‍ മുട്ടുകുത്തിപ്പോകുന്ന പ്രതിപക്ഷം; ഭരണത്തിലിരുന്നപ്പോള്‍ ചെയ്തതെല്ലാം തിരിച്ചുകുത്തുന്നു

ഒരു രൂപ പോലും നികുതി വര്‍ധ്ധിപ്പിക്കാത്ത ബജറ്റ്: പി.എം. ശ്രീ ഒപ്പിട്ടത് ഇടതു സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

ബജറ്റ് വിസ്മയിപ്പിച്ചോ ?: മിഷന്‍ സമുദ്ര-വയനാട് ട്രൈബല്‍ യൂണിവേഴ്‌സിറ്റി-സതേണ്‍ കേരളാ ഇക്കണോമിക് കോറിഡോര്‍: ബജറ്റ് സംക്ഷിപ്തം 

Tags: MALAYALAM NEWS CHANNELS VIJAYAKUMARകൂട്ട രാജിക്ക് ഇനിയും സാധ്യത ?ട്വന്റി ഫോറിനോട് കൂറുകാണിച്ച ജീവനക്കാര്‍ അരക്ഷിതര്‍ ?ANWESHANAM NEWSSREEKANDAN NAIRreporter channel24 CHANNELR SREEKANDAN NAIR

Latest News

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

പകർച്ചവ്യാധിയിൽ വിറച്ച് കേരളം: സംസ്ഥാനത്ത് 15 പേർക്ക് കൂടി ഷിഗെല്ല

“സ്പേസ്” വരുന്നു ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ല

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies