ആന്ധ്രപ്രദേശിൽ വീട്ടിലെ ടിവിയുടെ ശബ്ദം കുറയ്ക്കാൻ പറഞ്ഞതിന് ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തി. മംഗള ഗിരിയിലെ ഡിസ്ക്കോ ഹൗസിംഗ് കോളനിയിൽ താമസിക്കുന്ന ഷെയ്ഖ് അഹമ്മദ് (27) ആണ് ഭാര്യയുടെ കുത്തേറ്റ് മരിച്ചത്.
കഴിഞ്ഞദിവസം ആയിരുന്നു സംഭവം നടന്നത്. എസി മെക്കാനിക്കായ അഹമ്മദ് മംഗള ഗിരിയിലാണ് താമസിക്കുന്നത്. ഭാര്യ ടിവി കണ്ടുകൊണ്ടിരിക്കെ ശബ്ദം കുറയ്ക്കാനായി അഹമ്മദ് ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് ഇരുവരും വാക്ക് തർക്കത്തിൽ ഏർപ്പെട്ടു.
വാക്കേറ്റം രൂക്ഷമായതോടെ ഭാര്യ കത്തിയുമായി ആക്രമിക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാർ അഹമ്മദിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
















