കൊല്ലം: ട്വന്റി 20 യില്‍ അംഗത്വം സ്വീകരിച്ച അഖിൽ മാരാരുടെ വിമർശനത്തിൽ പ്രതികരിച്ച് ഐഷ പോറ്റി. അഖിൽ മാരാരുടെ ആരോപണം പക്വത ഇല്ലാത്തതാണെന്നും ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഐഷ പോറ്റി പറഞ്ഞു.
ദേവസ്വം ബോർഡ് പ്രസിഡന്റാക്കുമെന്ന് ഐഷ പോറ്റിക്ക് പിണറായി വിജയൻ ഉറപ്പ് നൽകിയിരുന്നുവെന്നും എന്നാൽ അത് കിട്ടാതെ വന്നതോടെയാണ് അവർ പാർട്ടിയോട് തിരിഞ്ഞതെന്നും അഖിൽ മാരാർ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഐഷ പോറ്റി രംഗത്തെത്തിയത്.
















