ഡൽഹി ചാണക്യപുരിയിലെ ശാന്തിപഥ്, മനോഹരമായ ടുലിപ് പൂക്കളാൽ നിറഞ്ഞിരിക്കുകയാണ്. ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ സംഘടിപ്പിക്കുന്ന ‘ടുലിപ് ഫെസ്റ്റിവൽ’ സഞ്ചാരികൾക്കായി വാതിൽ തുറന്നിരിക്കുകയാണ്.
ഇത്തവണത്തെ ഫെസ്റ്റിവലിനായി ലക്ഷക്കണക്കിന് ടുലിപ് ബൾബുകളാണ് നെതർലൻഡിൽ നിന്ന് എത്തിച്ചിരിക്കുന്നത്. വെള്ള, മഞ്ഞ, ചുവപ്പ്, പിങ്ക്, പർപ്പിൾ തുടങ്ങി എട്ടിലധികം നിറങ്ങളിലുള്ള പൂക്കൾ ശാന്തിപഥിലെ റോഡുകൾക്ക് ഇരുവശവും വിരിഞ്ഞുനിൽക്കുന്നത് മനോഹരമായ കാഴ്ചയാണ്. ഫെബ്രുവരി രണ്ടാം വാരം ആരംഭിച്ച ഈ പുഷ്പമേള മാർച്ച് പകുതി വരെ നീണ്ടുനിൽക്കും.
ടുലിപ് വാക്ക്
പൂക്കളുടെ ചരിത്രവും അവയുടെ കൃഷിരീതിയും മനസ്സിലാക്കാൻ വിദഗ്ധർ നയിക്കുന്ന ഗൈഡഡ് വാക്ക്.
ഫൊട്ടോഗ്രഫി മത്സരം
കാമറക്കണ്ണിലൂടെ ടുലിപ് ഭംഗി പകർത്തുന്നവർക്കായി പ്രത്യേക മത്സരങ്ങൾ.
സംഗീത നിശകൾ
പൂക്കൾക്കിടയിൽ വൈകുന്നേരങ്ങളിൽ ആസ്വദിക്കാൻ സംഗീത പരിപാടികളും അരങ്ങേറും.
എങ്ങനെ എത്താം?
ഡൽഹി മെട്രോയുടെ യെല്ലോ ലൈനിലുള്ള ലോക് കല്യാൺ മാർഗ് ആണ് ഏറ്റവും അടുത്തുള്ള മെട്രോ സ്റ്റേഷൻ. ഇവിടെ നിന്ന് എളുപ്പത്തിൽ ശാന്തിപഥിലെത്താം. പ്രവേശനം തികച്ചും സൗജന്യമാണ്. രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് സന്ദർശന സമയം.
















