അസം മുൻ കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ബിജെപിയിൽ ചേർന്നു. അസമിലെ ബിജെപി സംസ്ഥാന കാര്യാലയത്തിലെത്തിയാണ് അംഗത്വം സ്വീകരിച്ചത്. ബംഗാളിനും കേരളത്തിനും തമിഴ്നാടിനുമൊപ്പം അസമും തെരഞ്ഞെടുപ്പിന് തയ്യാറെടുക്കവെയാണ് ബോറയുടെ കൂടുമാറ്റം.
കോൺഗ്രസിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ കാരണമാണ് താൻ പാർട്ടി വിട്ടതെന്ന് ബോറ പറഞ്ഞു. മുൻ കോൺഗ്രസ് പ്രവർത്തകനായ സഞ്ജു ബോറയും ഭൂപൻ ബോറാക്കൊപ്പം ബിജെപി അംഗത്വം സ്വീകരിച്ചു.
















