കേരളത്തിലെ മെമു ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കണമെന്ന യാത്രക്കാരുടെ ദീർഘകാലത്തെ ആവശ്യം റെയിൽവേ അംഗീകരിച്ചു. ഇന്ന് മുതൽ പ്രധാന മെമു സർവീസുകളെല്ലാം 12 കോച്ചുകളുമായി ഓടിത്തുടങ്ങും.
പാലക്കാട് – എറണാകുളം മെമു ഉള്‍പ്പെടെ കൊല്ലം – എറണാകുളം, കൊല്ലം – കോട്ടയം മെമു ട്രെയിനുകളിലും കോച്ചുകളുടെ എണ്ണം ഇന്ന് മുതൽ 12 ആക്കുമെന്ന് റെയിൽവേ അറിയിച്ചിരുന്നു. മൂവായിരത്തിലധികം യാത്രക്കാരാണ് 610 സീറ്റുള്ള പാലക്കാട് – എറണാകുളം മെമുവിൽ തിങ്ങിനിറഞ്ഞ് ദിവസേന യാത്ര ചെയ്തിരുന്നത്.
ഇതിൽ കോച്ചുകൾ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാരടക്കം ഡിആർഎമ്മിന് പല തവണ കത്തുനൽകിയെങ്കിലും കോച്ചുകളുടെ കുറവ് പറഞ്ഞ് റെയിൽവേ നടപടി എടുത്തിരുന്നില്ല. ആ സാഹചര്യത്തിനാണ് ഇപ്പോള്‍ മാറ്റമുണ്ടായിരിക്കുന്നത്.
















