വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പത്മജ വേണുഗോപാൽ. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് മത്സരിക്കാന്‍ ഒരുങ്ങുന്നത്. വെള്ളിയാഴ്ച മുതല്‍ തൃശൂര്‍ മണ്ഡലത്തില്‍ സജീവമാകും. സുരേഷ് ഗോപി മണ്ഡലത്തില്‍ തനിക്കൊപ്പം പ്രചാരണങ്ങള്‍ക്ക് ഉണ്ടെങ്കിലേ മത്സരിക്കാന്‍ തയ്യാറാകൂ എന്ന് പത്മജ നേരത്തെ പറഞ്ഞതായി സൂചനകളുണ്ടായിരുന്നു. സുരേഷ് ഗോപി പൂര്‍ണമായും മണ്ഡലത്തില്‍ തനിക്കൊപ്പം പ്രചാരണങ്ങള്‍ക്കായി ഉണ്ടാകുമെന്ന് ഉറപ്പു ലഭിച്ചതായും പത്മജ പറഞ്ഞു. അദ്ദേഹം സ്വന്തം സഹോദരനെ പോലെയാണ്. തൃശൂരുകാരില്‍ വലിയ വിശ്വാസമുണ്ടെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.
















