മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയുടെ കനേഡിയൻ പൗരത്വം റദ്ദാക്കാൻ കാനഡ സർക്കാർ നടപടി തുടങ്ങി. കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണിയുടെ ഇന്ത്യ സന്ദർശനത്തിന് മുന്നോടിയായുള്ള ഈ നീക്കം വലിയ നയതന്ത്ര പ്രാധാന്യത്തോടെയാണ് ലോകം നോക്കിക്കാണുന്നത്.
2001 ല്‍ കനേഡിയന്‍ പൗരത്വം നേടിയ റാണ, പൗരത്വ അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന കണ്ടെത്തലാണ് നടപടിയുടെ കാരണം.
തീവ്രവാദം കാരണമല്ല, മറിച്ച് അപേക്ഷാ ഫോമിൽ കള്ളം പറഞ്ഞതിനാലാണ് റാണയുടെ പൗരത്വം റദ്ദാക്കുന്നതെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി) തീരുമാനത്തിൽ എഴുതിയതായി ദ ഹിന്ദു റിപ്പോർട്ട് ചെയ്തു.
1997-ൽ കാനഡയിലേക്ക് കുടിയേറിയ അദ്ദേഹം പിന്നീട് ഒരു ഡാനിഷ് പത്രത്തിലെ ജീവനക്കാരെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയതിന് യുഎസിൽ ശിക്ഷിക്കപ്പെട്ടിരുന്നു.
















