കോഴിക്കോട് വലിയങ്ങാടിയിൽ വീണ്ടും കോൺക്രീറ്റ് സ്ലാബ് തകർന്നു വീണു. ഇരുപതിലധികം ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന്റെ സ്ലാബാണ് അടർന്ന് വീണത്. താമസക്കാർ സ്ഥലത്തില്ലാത്ത സമയത്തായതിനാൽ വലിയ അപകടം ഒഴിവായി.
വലിയങ്ങാടിയിലെ പ്രധാനവ്യാപാര കേന്ദ്രത്തിന്റെ അരികിലുള്ള വാടി ലൈനിലാണ് അപകടമുണ്ടയത്. കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് താഴെയുള്ള ആസ്ബറ്റോസ് ഷീറ്റിലേക്ക് വീഴുകയായിരുന്നു.
















