കോഴിക്കോട് കൊയിലാണ്ടിയിൽ കോളജ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. പൊയിൽകാവ് എടക്കുളം ചാലിൽ പറമ്പിൽ അനിൽ കുമാർ, ലിസി ദമ്പതികളുടെ മകൾ ശ്രീനന്ദയാണ് (21) മരിച്ചത്. വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കൊയിലാണ്ടി ശ്രീനാരായണ ഗുരുദേവ കോളജിലെ അവസാന വർഷ സൈക്കോളജി ബിരുദ വിദ്യാർഥിയാണ് ശ്രീനന്ദ. കോളേജിൽ നിന്ന് തിരിച്ചെത്തിയ ശ്രീനന്ദയെ സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിന് പോകാൻ രക്ഷിതാക്കൾ വിളിച്ചെങ്കിലും പോകാൻ വിസമ്മതിക്കുകയായിരുന്നു.
ശേഷം രക്ഷിതാക്കൾ ഉത്സവത്തിന് പോയിരുന്നു. വീട്ടിൽ തിരികെ എത്തിയ പിതാവാണ് ശ്രീനന്ദ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ വാതിൽ തകർത്തു ആശുപത്രിയിൽ എത്തിച്ചേക്കിലും ജീവൻ രക്ഷിക്കാനായില്ല. പെൺകുട്ടിയുടെ നെറ്റിയിലും താടിയിലും എല്ലാം മുറിവുകൾ ഉണ്ട്. ഇത് മരണത്തിൽ ദുരൂഹത വരുത്തുകയാണ്. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടു നൽകുന്നതാണ്.
















