ഹൈദരാബാദില്‍ യൂട്യൂബറും വിദ്യാര്‍ഥിയുമായ 21 കാരിയെ വാടക വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ബോനു കൊമാലി എന്ന വിദ്യാര്‍ഥിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയ്ക്ക് ‘ഐ ലവ് യൂ സോ മച്ച്’ എന്ന് ഫോണില്‍ സന്ദേശം അയച്ചതിന് ശേഷമാണ് ജീവനൊടുക്കിയത് എന്നാണ് നിഗമനം.
ഹൈദരാഹാദിലെ സ്വകാര്യ കോളേജില്‍ ബിഎസ് സി വിദ്യാര്‍ഥിയായ കൊമാലി 11 മാസമായി ഒറ്റയ്ക്കാണ് താമസിച്ച് വന്നിരുന്നത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശിയാണ് മരിച്ച കൊമാലി. യൂട്യൂബില്‍ കണ്ടന്റ് ക്രിയേറ്ററുമായിരുന്നു പെണ്‍കുട്ടി.
സംഭവസ്ഥലത്ത് നിന്ന് ഒരു സാരിയും കോണിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രണയബന്ധവുമായി ബന്ധപ്പെട്ട തര്‍ക്കവും മാനസിക സമ്മര്‍ദവുമായിരിക്കാം പെണ്‍കുട്ടിയെ ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് നിഗമനം. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
















