ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ 50 പേര്‍ ഇടംപിടിക്കും. ക്രൈസ്തവ സഭകളും സ്ഥാനാര്‍ഥികളുടെ പേരുകള്‍ നേരിട്ട് ബിജെപി ദേശീയ നേതൃത്വത്തിന് കൈമാറിയതായി സൂചനയുണ്ട്. നിര്‍ണ്ണായക കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം നാളെ ചേര്‍ന്നേക്കും. അടുത്തമാസം 11ന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ എത്തും. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകും. ആദ്യ പട്ടികയില്‍ 50 ഓളം പേര്‍ ഇടം പിടിക്കും. രാജീവ് ചന്ദ്രശേഖര്‍, വി മുരളീധരന്‍ കെ സുരേന്ദ്രന്‍ ശോഭാ സുരേന്ദ്രന്‍ പത്മജ വേണുഗോപാല്‍ അനുപ് ആന്റണി ആര്‍ ശ്രീലേഖ തുടങ്ങിയ പ്രമുഖരും ആദ്യ പട്ടികയില്‍ ഉണ്ടാകും.
ക്രൈസ്തവസഭകളും അവര്‍ക്ക് താല്‍പര്യമുള്ള പേരുകള്‍ നേരിട്ട് ദേശീയ നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. ക്രൈസ്തവസഭകള്‍ നല്‍കിയ പേരുകളില്‍ ചിലത് ദേശീയ നേതൃത്വം പരിഗണിക്കാനാണ് സാധ്യത.ഇത്തവണ 25 സീറ്റുകളില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവര്‍ മത്സരിച്ചേക്കും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനായി ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ്‌സമിതി യോഗം നാളെ ചേര്‍ന്നേക്കുമെന്നും വിവരമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം 11ന് കേരളത്തില്‍ എത്തും. എറണാകുളത്ത് എന്‍ഡിഎ പൊതുസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. റെയില്‍വേയുടെ പരിപാടിയിലും മോദി പങ്കെടുക്കും. അതേ ദിവസം വൈകുന്നേരം മറൈന്‍ഡ്രൈവില്‍ അഖില കേരള ധീവരസഭയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളിലും പ്രധാനമന്ത്രി ഭാഗമാകും.
Story Highlights : assembly election bjp’s first phase candidate list has 50 names
















