കേരള ഹൈക്കോടതിയുടെ രണ്ടാഴ്ചത്തെ പ്രദർശന വിലക്ക് മറികടന്ന് ‘ദ കേരള സ്‌റ്റോറി 2 ഗോസ് ബിയോണ്ട്’ സിനിമയുടെ ടിക്കറ്റ് കേരളത്തിന്റെ പുറത്തു പല സംസ്ഥാനങ്ങളിലെയും തീയേറ്ററുകളിൽ വിൽപ്പന. ബുക്ക് മൈ ഷോ, ഡിസ്ട്രിക്ട് പ്ലാറ്റ്‌ഫോമുകൾ വഴിയാണ് ടിക്കറ്റ് വിൽപ്പന നടക്കുന്നത്. മുംബൈയിൽ 21 തിയേറ്ററുകളിലും ഡൽഹിയിൽ 14 ഇടത്തും ആണ് ടിക്കറ്റുകൾ ലഭിക്കുന്നത്.
കൂടാതെ ചിത്രത്തിന്റെ പ്രദർശനം നടക്കുന്നതായി ചില തിയേറ്ററുകൾ പരസ്യം പുറത്തിറക്കിയിട്ടുമുണ്ട്. ‘കേരള സ്റ്റോറി 2’ എം2കെ സിനിമയിൽ ഇപ്പോൾ പ്രദർശിപ്പിക്കുന്നുണ്ടെന്നാണ് പരസ്യത്തിലെ ഉള്ളടക്കം. അതേസമയം, നിയമപ്രശ്‌നങ്ങൾ മൂലം റിലീസ് അനിശ്ചിതത്വത്തിലാണെന്ന് പല ചെറുകിട തിയേറ്ററുകളും സ്വന്തം നിലയിൽ സാമൂഹികമാധ്യമങ്ങൾ വഴി പ്രേക്ഷകരെ അറിയിക്കുന്നുമുണ്ട്.
















