സസ്നേഹം ശ്രീലേഖ എന്ന യൂടൂബ് ചാനൽ വഴി ലൈംഗികാതിക്രമ കേസ് ഇരകളുടെ പേര് വെളിപ്പെടുത്തിയതിന് പോക്സോ കേസ് ചുമത്തിയ പൊലീസ് നടപടിയിൽ പ്രതികരണവുമായി ആർ. ശ്രീലേഖ രംഗത്ത്. കേസിൽ പരാമർശിച്ച പെൺകുട്ടി മൈനറെന്നാണ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരുന്നതെങ്കിലും മരിക്കുന്ന സമയത്ത് പ്രായപൂർത്തി ആയിരുന്നുവെന്ന് കണ്ടെത്തിയതായാണ് ആർ. ശ്രീലേഖ പറഞ്ഞത്.
പെൺകുട്ടിക്ക് മരിക്കുന്ന സമയത് ഏകദേശം ഇരുപതിനടുത്ത് പ്രായം ഉണ്ടായിരുന്നുവെന്നും അതിനാൽ തനിക്ക് മേലുള്ള പോക്സോ കേസ് നില നിൽക്കില്ലെന്നും അവർ വ്യക്തമാക്കി. താൻ രാഷ്ട്രീയത്തിൽ വന്നതുമുതൽ തനിക് ശത്രുക്കളാണെന്നും പല തരത്തിലുള്ള വ്യക്തിഹത്യ നടന്നു കൊണ്ടിരിക്കുകയാണെന്നും അവർ ആരോപിച്ചു.
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ‘സിവിൽ റൈറ്റ്സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി’ സെക്രട്ടറി ആർ. ജയചന്ദ്രൻ ആണ് ശ്രീലേഖക്ക് എതിരെ പരാതി നൽകിയത്.
















