കണ്ണൂരിൽ മകന്റെ വിവാഹം ക്ഷണിക്കാൻ ഇറങ്ങിയ വീട്ടമ്മ വാഹനാപകടത്തിൽ മരിച്ചു. പള്ളിക്കുന്ന് വള്ളിൽ ഹൗസിൽ പ്രേമിയാണ് (60) മരിച്ചത്. കൂടെ ഉണ്ടായിരുന്ന ഭർത്താവ് അച്യുതൻ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ന് രാവിലെ ഏഴേകാലോടൊയായിരുന്നു അപകടം. മകന്റെ കല്യാണം വിളിക്കാൻ ഭർത്താവിനോടൊപ്പം റോഡിലൂടെ നടന്നുപോവുകയായിരുന്ന പ്രേമി. ഈ സമയത്താണ് കൂത്തുപറമ്പ് ഭാഗത്തുനിന്നു മട്ടന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണംവിട്ട് ഇരുവരെയും ഇടിക്കുന്നത്.
സംഭവം നടന്ന ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രേമിയുടെ ജീവൻ രക്ഷിക്കാനായില്ല. മാർച്ച് എട്ടിനാണ് ഇവരുടെ മകന്റെ വിവാഹം നിശ്ചയിച്ചിരുന്നത്.
















