കോഴിക്കോട് നല്ലളം മോഡേൺ ബസാറിൽ വാഹനാപകടത്തിൽ മൂന്നുപേർ മരിച്ചു. നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ശനിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. രാമനാട്ടുകര സ്വദേശികളായ ദിനിൽ, അജീഷ്, ഫറോക്ക് സ്വദേശി വിമൽ എന്നിവരാണ് മരിച്ചത്. മൊബൈൽ ടവർ ജോലി കഴിഞ്ഞ് മടങ്ങിയവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ 5 പേരാണ് ഉണ്ടായിരുന്നത്. രണ്ടു പേർക്ക് ഗുരുതര പരുക്കേറ്റു. കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചത്. പരുക്കേറ്റ രണ്ടുപേർ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്.
















