സ്‌പോര്‍ട്‌സ് ഈസ് മൈ ലൈഫ് അത് ലെറ്റ് വെല്‍ഫയര്‍ അസേസിയേഷന്‍ സംഘടിപ്പിക്കുന്ന ജി.വി രാജ പുരസ്‌കാര ജേതാക്കള്‍ക്ക് നല്ക്കുന്ന ആദരവ് നാളെ (മാര്‍ച്ച് 1 )ന് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കും. വൈകീട്ട് 3 മണിക്ക് ആദരവ് സമ്മേളനം ബി. ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉത്ഘാടനം ചെയ്യും. ചടങ്ങിന് സ്‌പോര്‍ട്‌സ് ഈസ് മൈ ലൈഫ് പ്രസിഡന്റ് ഒളിമ്പ്യന്‍ അനില്‍ കുമാര്‍ പി.വി എസ് എം. അദ്ധ്യക്ഷത വഹിക്കും.
സ്‌പോര്‍ട്‌സ് ഈസ് മൈ ലൈഫ് മുഖ്യ രക്ഷാധികാരിയും , വേള്‍ഡ് കസ്റ്റംസ് അവാര്‍ഡ് ജേതാവും കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണറുമായ റോയി വര്‍ഗ്ഗീസ് ഐ.ആര്‍.എസിനെയും ചടങ്ങിന്റെ ഭാഗമായി ആദരിക്കും. ബി.ജെ പി ജനറല്‍ സെക്രട്ടറി അഡ്വ: എസ്.സുരേഷ്, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ബിജു ഗോവിന്ദ് എന്നിവര്‍ ചടങ്ങിന് ആശംസകള്‍ അര്‍പ്പിക്കും. ജി.വി രാജ പുരസ്‌കാര ജേതാക്കളായ മികച്ച സ്‌കൂള്‍ കായിക അദ്ധ്യാപകര്‍, മികച്ച കായിക താരങ്ങള്‍, മികച്ച കായിക പരിശീലകര്‍, മികച്ച കായിക മാധ്യമ പ്രവര്‍ത്തകര്‍, മികച്ച കോളേജ് കായിക അദ്ധ്യാപകര്‍, സ്‌കൂള്‍ കായിക താരം. എന്നിവര്‍ക്കാണ് ആദരവ് നല്കുന്നത്.
ആദരവ് സമ്മേളനത്തില്‍ പ്രമുഖ ഒളിമ്പ്യന്‍മാരും, അര്‍ജുന അവാര്‍ഡ് ജേതാക്കളും, അന്താരാഷ്ട്ര – ദേശീയ തലത്തിലുള്ള താരങ്ങളും പങ്കെടുക്കും.
അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജീഷ് കുമാര്‍ ഒളിമ്പ്യന്‍ രഞ്ജിത് മഹേശ്വരി, ഒളിമ്പ്യന്‍ അര്‍ജുന അവാര്‍ഡ് ജേതാവ് കെ. എം. ബിനു, ഒളിമ്പ്യന്‍ സിനി ജോസ്, ഒളിമ്പ്യന്‍ അനസ്, ബിനീഷ്, റോഷന്‍, ആന്റണി,റീന റെജി, റെജി മാത്യു, കെ സി ലേഖ, അഭിലാഷ് പുരുഷോത്തമന്‍, അജിമോന്‍ കെ എസ്, രാജസ് തോമസ് എന്നിവരും പങ്കെടുക്കും.
















