പശ്ചിമേഷ്യയിലെ യുദ്ധം രൂക്ഷമാകുമ്പോള്‍ കൊപ്പപ്പെടുന്നവരുടെ എണ്ണം പതിയെ കൂടിത്തുടങ്ങുകയാണ്. അേേമരിക്കന്‍ സഹായത്തോടെ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തെ പ്രതിരോധിക്കുമെന്നും പ്രത്യാക്രണം രൂക്ഷമാകുമെന്നും ഇറാന്‍ പറയുമ്പോള്‍ കാര്യങ്ങള്‍ നിസ്സാരവത്ക്കരിക്കാന്‍ കഴിയാത്ത സ്ഥിയാണെന്ന് യു.എന്‍. റിപ്പോര്‍ട്ടു ചെയ്യുന്നു. മുസ്ലീം രാഷ്ട്രങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങളാണ് ഇറാന്റെ നോട്ടം. ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാനിലെ അഞ്ച് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. അതേസമയം, ഇറാന്‍ നടത്തിയ ആക്രമണത്തില്‍ അബുദാബിയില്‍ ഒരാള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇറാഖില്‍ രണ്ടു പേരും കൊല്ലപ്പെട്ടു.
ആണവ ചര്‍ച്ചകളെച്ചൊല്ലിയുള്ള തര്‍ക്കങ്ങളാണ് സംഘര്‍ഷത്തിലേക്ക് നയിച്ചിരിക്കുന്നത്. യുഎസ് സഹായത്തോടെയാണ് ഇസ്രയേല്‍ ഇറാന്റെ തലസ്ഥാനത്ത് ആക്രമണം നടത്തിയത്. ഇതിനുന് പിന്നാലെ ഇറാന്‍ തിരിച്ചടിച്ചു. ഇറാന്‍ മിസൈലുകള്‍ വിക്ഷേപിച്ചുവെന്ന് ഇസ്രയേല്‍ സൈന്യം പറഞ്ഞു. ഇറാനില്‍ നിന്ന് വിക്ഷേപിച്ച മിസൈലുകള്‍ ഇസ്രായേലിനു നേരെ വരുന്നത് തിരിച്ചറിഞ്ഞ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അപായ സൈറണുകള്‍ മുഴക്കുന്നുണ്ടെന്നുമാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങള്‍ക്കു നേരെ ആക്രമണം ഉണ്ടായെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടതായി യു.എ.ഇ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇറാഖില്‍ 2 മരണം റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ ഇറാനിലെ ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലുള്ള മിനാബ് നഗരത്തിലെ പെണ്‍കുട്ടികളുടെ പ്രൈമറി സ്‌കൂളിനു നേരെ ഇസ്രയേല്‍ ആക്രമണം ഉണ്ടായതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ 24 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. ഇറാനിലെ നിലവിലെ സംഘര്‍ഷാവസ്ഥയ്ക്ക് ഉത്തരവാദികള്‍ അവിടത്തെ ഭരണകൂടമാണെന്ന് യുക്രെയ്ന്‍ വിദേശകാര്യ മന്ത്രാലയം. തങ്ങള്‍ ഇറാനിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് വ്യക്തമാക്കിയ കീവ് , അവിടെ ഭരണമാറ്റം വേണമെന്ന ആവശ്യം ആവര്‍ത്തിക്കുകയും ചെയ്തു. നിലവിലെ സംഭവവികാസങ്ങള്‍ക്ക് കാരണം ഇറാനിയന്‍ ഭരണകൂടത്തിന്റെ ആക്രമണവും ശിക്ഷാഭയമില്ലാത്ത നടപടികളുമാണ്. പ്രത്യേകിച്ച് സമീപ മാസങ്ങളില്‍ സമാധാനപരമായ പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ കൊലപാതകങ്ങളും അടിച്ചമര്‍ത്തലുകളുമാണ് ഇതിന് വഴിവച്ചതെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
















