പശ്ചിമേഷ്യയെ പിടിച്ചുലച്ചുകൊണ്ട് ഇറാൻ-ഇസ്രായേൽ സംഘർഷം സർവ്വ സന്നാഹങ്ങളോടും കൂടിയുള്ള പൂർണ്ണ യുദ്ധത്തിലേക്ക് നീങ്ങുന്നു. ഇസ്രായേൽ അപ്രതീക്ഷിത വ്യോമാക്രമണത്തിൽ ഇറാൻ നടത്തിയ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ കൊല്ലപ്പെട്ടു. ഇതോടെ ഇസ്രയേലിന് നേരെ ഇറാൻ നടത്തിയ അതിശക്തമായ മിസൈൽ ആക്രമണങ്ങളിൽ 500-ഓളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.
ശനിയാഴ്ച രാവിലെ പ്രതിരോധ കൗൺസിൽ യോഗം ചേരുന്നതിനിടെ യുഎസ്-ഇസ്രായേൽ സംയുക്ത സേന നടത്തിയ ബോംബാക്രമണത്തിലാണ് അലി ഖാംനഈ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഇറാൻ പ്രതിരോധ മന്ത്രി ബ്രിഗേഡിയർ ജനറൽ അസീസ് നാസർ സാദേ, മേജർ ജനറൽ അബ്ദുൾ ഹക്കീം മൗസവി എന്നിവർ കൊല്ലപ്പെട്ടതായും ഇറാൻ സ്ഥിരീകരിച്ചു. പരമോന്നത നേതാവിൻ്റെ മരണത്തെ തുടർന്ന് ഇറാനിൽ 40 ദിവസത്തെ അസുഖാചരണവും ഒരാഴ്ചത്തെ പൊതുഅവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇറാൻ്റെ തിരിച്ചടിക്ക് പിന്നാലെ ടെഹ്‌റാനിലെ വിമാനത്താവളങ്ങൾ, കൊട്ടാരം, കോടതി സമുച്ചയങ്ങൾ എന്നിവ ലക്ഷ്യമാക്കി ഇസ്രയേൽ വ്യാപകമായ പ്രത്യാക്രമണം അഴിച്ചുവിട്ടു. ഇറാൻ്റെ ഹൃദയഭാഗം തകർക്കുമെന്ന് പ്രഖ്യാപിച്ചാണ് ഇസ്രായേൽ യുദ്ധവിമാനങ്ങൾ ടെഹ്‌റാനിൽ ബോംബിട്ടത്. നിലവിൽ ഏഴ് പ്രധാന മേഖലകളിൽ ഇപ്പോഴും ആക്രമണം തുടരുകയാണെന്ന് ഇസ്രയേൽ മാധ്യമങ്ങൾ വ്യക്തമാക്കുന്നു.
ലോകരാഷ്ട്രങ്ങൾ ഇടപെട്ടിട്ടും നിയന്ത്രണാതീതമായി തുടരുന്ന ഈ സംഘർഷം ഒരു ആഗോള യുദ്ധത്തിലേക്ക് വഴിമാറുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.
















